മലഞ്ചരക്ക് കടയിൽ മോഷണം
1533322
Sunday, March 16, 2025 3:16 AM IST
അടിമാലി: അടിമാലിക്ക് സമീപം പീച്ചാടില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചു. അടിമാലി സ്വദേശി ഒട്ടയ്ക്കല്‍ ഷാജഹാന്റെ കടയിലാണ് മോഷണം നടന്നത്.
വ്യാഴാഴിച്ച രാത്രി കട അടച്ച് പോയ ഷാജഹാൻ ഇന്നലെ വൈകുന്നേരത്തോടെയാണ് അടിമാലിയില്‍നിന്നു പീച്ചാടുള്ള കടയിലെത്തിയത്. ഈ സമയത്താണ് കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഉണക്ക ഏലക്കായും 300 കിലോ ഉണക്ക കാപ്പിക്കുരുവും മോഷണം പോയ വിവരം അറിഞ്ഞത്.
കടയുടെ പിന് ഭാഗം തകര്‍ത്താണ് മോഷ്ടാക്കള്‍ കടക്കുള്ളില്‍ കടന്നത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി ഷാജഹാന് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി.