കാട്ടാന ആക്രമണം:ആശാവർക്കർക്കും ഭർത്താവിനും പരിക്ക്
1533321
Sunday, March 16, 2025 3:16 AM IST
അടിമാലി: കുറത്തിക്കുടിക്ക് സമീപം കാട്ടാന ആക്രമണത്തിൽ ആശാവർക്കർക്കും ഭർത്താവിനും പരിക്ക്. കുറത്തിക്കുടി സ്വദേശികളായ അമ്പിളി (36), ഭർത്താവ് രവി (40) എന്നിവർക്കാണ് പരിക്കേറ്റത്.
ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ ഇരുവരേയും അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നേടെ പെരുമ്പൻകുത്ത് - കുറത്തിക്കുടി റോഡിൽ പ്ലാങ്കലിന് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അമ്പിളി ജോലി സംബന്ധമായ ആവശ്യത്തിന് അടിമാലിയിലെത്തിയ ശേഷം ഭർത്താവിനൊപ്പം സ്കൂട്ടറിൽ കുറത്തിക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഈ സമയം വഴിയിൽ നിലയുറപ്പിച്ചിരുന്ന ആനയുടെ മുമ്പിൽ ഇരുവരും പെട്ടു. രക്ഷപ്പെടു ന്നതിനിടെ വീണാണ് പരി ക്കേറ്റത്. അൽപ്പദൂരം ഓടിച്ച ശേഷം ആന പിൻവാങ്ങി. ഇവരുടെ പരിക്ക് ഗുരുതരമല്ല.