വോൾട്ടേജ് ക്ഷാമം: കോൺഗ്രസ് ധർണ നടത്തി
1533642
Sunday, March 16, 2025 11:49 PM IST
കട്ടപ്പന: കട്ടപ്പന നഗരവും പരിസരപ്രദേശങ്ങളും നേരിടുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കുക എന്ന ആവശ്യം ഉയർത്തി കെഎസ്ഇബി ഓഫീസിനു മുന്നിൽ സമരം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ്് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.
വോൾട്ടേജ് ക്ഷാമം ഉടൻ പരിഹരിക്കുക, അനുവദിച്ച ട്രാൻസ്ഫോർമർ, വൈദ്യുതി ലൈൻ ഉടൻ ലഭ്യമാക്കുക, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ പ്രതിഷേധ സമരത്തിൽ ആളുകൾ ഉന്നയിച്ചു.
കട്ടപ്പന കല്യാണത്തണ്ട്, വെട്ടിക്കുഴി കവല തുടങ്ങിയ ഇടങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി റെസിഡൻസ് അസോസിയേഷൻ അടക്കം രംഗത്ത് വന്നിരുന്നു.
സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് സിജു ചക്കുംമുട്ടിൽ അധ്യക്ഷത വഹിച്ചു. കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, നേതാക്കളായ മാത്യു, ഷാജി വെള്ളംമാക്കൽ, രാജൻ കാലച്ചിറ, ജോസ് ആനക്കല്ലിൽ, സജീവ്, ബിജു പുന്നോലി, ഏബ്രഹാം പന്തംമാക്കൽ, പൊന്നപ്പൻ അഞ്ചപ്ര, രാധാകൃഷ്ണൻ,ലിസി ജോണി, റിന്റോ സെബാസ്റ്റ്യൻ, നോബിൾ തോമസ്, ജോബി കാട്ടൂർ, തോമസ് കളപ്പുര, ബേബി മുളമറ്റം തുടങ്ങിയവരും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവരും സമരത്തിൽ അണിനിരന്നു.