ഓട്ടിസം സെന്ററിന്റെ പുതിയ കെട്ടിടം തുറക്കണമെന്ന്
1533641
Sunday, March 16, 2025 11:49 PM IST
അടിമാലി: ഭിന്നശേഷികുട്ടികള്‍ക്കായി അടിമാലിയില്‍ പണികഴിപ്പിച്ച ഓട്ടിസം സെന്ററിന്റെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. അടിമാലി ബിആര്‍സിക്ക് കീഴിലുള്ള ഓട്ടിസം സെന്ററിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഭിന്നശേഷികുട്ടികളുടെ സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, സ്പെഷല്‍ എഡ്യൂക്കേഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്കൂള്‍ മുറ്റത്ത് ഓട്ടിസം സെന്റർ പ്രവര്‍ത്തിക്കുന്നത്.
നിലവിലെ കെട്ടിടത്തിന്റെ സ്ഥലപരിമിതി കണക്കിലെടുത്താണ് പഴയ കെട്ടിടത്തോട് ചേര്‍ന്ന് പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പുതുതായി കെട്ടിടം നിർമിച്ചത്. എന്നാല്‍, നിർമാണം പൂർത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയതായി നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല. കെട്ടിടത്തിന്റെ വയറിംഗ് ജോലികളും വരാന്തയില്‍ കൈവരികള്‍ സ്ഥാപിക്കുന്ന ജോലികളും അവശേഷിക്കുന്നുണ്ട്. 32ഓളം കുട്ടികളാണ് ഇവിടെയുള്ളത്.