ദേശീയ പുരസ്കാരം നേടിയ കോളജിനെ അനുമോദിച്ചു
1532967
Saturday, March 15, 2025 12:02 AM IST
മൈലക്കൊന്പ്: സെന്റ് തോമസ് കോളജ് ഓഫ് എഡ്യൂക്കേഷന്റെ വാർഷികവും ദേശീയ പുരസ്കാര അനുമോദന സമ്മേളനവും നടത്തി. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ മാനേജർ ഫാ. മാത്യൂസ് മാളിയേക്കൽ കോളജിന്റെ വിദ്യാഭ്യാസ ജേർണൽ സാന്തോം എഡ്യൂറേസിന്റെ പത്താം വാല്യ പ്രകാശനവും മുൻ പ്രിൻസിപ്പൽ ഡോ. ക്രിസ്റ്റി അറയ്ക്കത്തോട്ടം അപ്ഡേറ്റ് ചെയ്ത കോളജ് വെബ്സൈറ്റിന്റെ പ്രകാശനവും നിർവഹിച്ചു.
പ്രിൻസിപ്പൽ റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കൽ, ബർസാർ ഫാ. സെബാസ്റ്റ്യൻ തുന്പമറ്റത്തിൽ, യൂണിയൻ അഡ്വൈസർ ഡോ. സി.സി. കുര്യൻ, യൂണിയൻ ചെയർമാൻ ഡോ. ടോം ജോസ്, ജനറൽ സെക്രട്ടറി അഡോണ്‍ സണ്ണി, യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർ റോബിൻ ടി. ജോസ് എന്നിവർ പ്രസംഗിച്ചു. ബിഎഡ് വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.