മാനിനെ വേട്ടയാടിയ നാലുപേർ പിടിയിൽ
1533320
Sunday, March 16, 2025 3:16 AM IST
കുളമാവ്: നഗരംപാറ റേഞ്ച് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കപ്പക്കാനം ഭാഗത്തുനിന്നു കൂര മാനിനെ വേട്ടയാടി ഇറച്ചി വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് നാലുപേർ പിടിയിൽ. കപ്പക്കാനം സ്വദേശികളായ ജോസഫ് കൃര്യൻ (42), ധർമരാജ് (44), കലയന്താനി സ്വദേശി മനോജ് (35), വെട്ടിമറ്റം സ്വദേശി ബിനു (42) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നു മാനിനെ വേട്ടയാടാൻ ഉപയോഗിച്ച കുടുക്കും മറ്റു ആയുധങ്ങളും കണ്ടെടുത്തു. ഇറച്ചി കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തു.
നഗരംപാറ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. സതീഷ്കുമാർ, വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.ബി. ജയചന്ദ്രബോസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അന്പാടി സജീവ്, സുധീഷ് സോമൻ, അഖിൽ കെ. ശങ്കർ, ആസിഫ്, അജീഷ്, ജിജി തോമസ്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂട്ടിയത്.