പ്ലാസ്റ്റിക് അടപ്പുകൾ കൊണ്ട് ചിത്രശലഭം, സെൽഫി പോയിന്റ് ..!
1532664
Thursday, March 13, 2025 11:39 PM IST
കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നിർമിച്ച സെൽഫി പോയിന്റ് ശ്രദ്ധേയമാകുന്നു. പഞ്ചായത്തിലെ ഹരിതകർമസേന ശേഖരിച്ച മാലിന്യക്കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ചാണ് ചിത്രശലഭത്തിന്റെ മാതൃകയിൽ സെൽഫി പോയിന്റ് നിർമിച്ചിരിക്കുന്നത്. നെടുങ്കണ്ടം സ്വദേശിയായ പ്രിൻസ് എന്ന ശില്പിയാണ് നിർമിച്ചത്. ആളുകൾക്ക് ഇവിടെയെത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള അവസരവും ഉണ്ട്. ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്ന ചിത്രത്തിന് കാഷ് പ്രൈസും ഒരുക്കിയിട്ടുണ്ട്.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ ഹരിതകർമ സേനയുടെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണ്.
കേരളത്തിലെ മികച്ച ഹരിതകർമ സേനയാണ് ഇരട്ടയറ്റിലേത്. നിരവധി പുരസ്കാരങ്ങൾ ഇരട്ടയാറ്റിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് നേടാനായി. മാലിന്യമുക്ത നാളേക്കായുള്ള ഒരു സന്ദേശം കൂടിയാണ് ഈ സെൽഫി പോയിന്റ് എന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു.