മോഷണം: രണ്ടുപേർ പിടിയിൽ
1533632
Sunday, March 16, 2025 11:49 PM IST
അടിമാലി: മലഞ്ചരക്ക് കടയിൽ മോഷണം നടത്തിയ രണ്ടു പേർ പിടിയിലായി. പീച്ചാട് ടൗണിന് സമീപം ഒട്ടയ്ക്കൽ ഷാജഹാന്റെ മലഞ്ചരക്ക് കടയിൽ മോഷണം നടത്തിയ കേസിൽ എളംപ്ലാശേരി സ്വദേശി മുത്തു (25), ഉപ്പുതറ സ്വദേശി വിനീഷ് (22) എന്നിവരെയാണ് പോലീസ് പിടി കൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സുഹൃത്തുക്കളായ ഇരുവരും ചേർന്ന് മോഷണം നടത്തിയത്. കടയ്ക്കുളളിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന 50 കിലോ ഉണക്ക ഏലക്കായും, 84,000 രൂപ വിലവരുന്ന 300 കിലോ ഉണക്ക കാപ്പിക്കുരുവുമാണ മോഷ്ടിച്ചത്. ഏലക്ക ഇരുന്പുപാലത്തും കാപ്പിക്കുരു ആനച്ചാലിലും വിൽപ്പന നടത്തി. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച ജീപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുത്തുവിനെ മാമലക്കണ്ടത്തുനിന്നും വിനീഷിനെ മൂന്നാറിൽനിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
പ്രതികളെ മോഷണം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐ അബ്ദുൾഖനി, എഎസ്ഐ പി.എം. ഉമ്മർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് കുമാർ, വി.എ.നിഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.