കട്ടപ്പന ഗവ. കോളജിൽ മെറിറ്റ് ഫെസ്റ്റ് നടത്തി
1533344
Sunday, March 16, 2025 3:29 AM IST
കട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ പിടിഎയുടെ നേതൃത്വത്തിൽ മെറിറ്റ് ഫെസ്റ്റ് നടത്തി. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ഒ.സി. അലോഷ്യസ്, കോളജ് യൂണിയൻ ചെയർമാൻ സ്വാഹിൻ സത്യൻ, പിടിഎ സെക്രട്ടറി ഡോ. ടി.എ. അരുൺകുമാർ, വൈസ് പ്രസിഡന്റ് കെ.സി. ബിജു, അനൂപ് ജെ. ആലക്കപള്ളി തുടങ്ങിയവർ നേതൃത്വം നൽകി.