ഐഎംഎ ബോധവത്കരണയാത്രയ്ക്ക് സ്വീകരണം
1533337
Sunday, March 16, 2025 3:29 AM IST
തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന സംസ്ഥാന ബോധവത്കരണ യാത്രയ്ക്ക് തൊടുപുഴയിൽ സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ഡോ. കെ.എ. ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്സണ് ഡോ. സുമി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ. കെ ശശിധരൻ, ട്രഷറർ ഡോ. റോയി ആർ ചന്ദ്രൻ, ഡോ. പി. ഗോപികുമാർ, വൈസ് പ്രസിഡന്റ് ഡോ. കെ. സുദർശൻ, തൊടുപുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ. സോണി തോമസ്, സെക്രട്ടറി ഡോ. ജെറിൻ റോമിയോ, ഡോ. ഏബ്രഹാം സി. പീറ്റർ, ഡോ. പി.എൻ. അജി, ഡോ. റെജി ജോസ് എന്നിവർ പ്രസംഗിച്ചു. കാസർഗോഡുനിന്ന് ആറിന് ആരംഭിച്ച യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും.