ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കാൻ പരിശീലനം
1533326
Sunday, March 16, 2025 3:16 AM IST
ഇടുക്കി: ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജൈവ വൈവിധ്യ പരിപാലന സമിതികൾക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയാറാക്കൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ നിർവഹിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ജില്ലാതല ജൈവ വൈവിധ്യ കോ-ഓർഡിനേഷൻ കമ്മിറ്റിയും സംയുക്തമായാണ് പരിശീലനപരിപാടി നടത്തിയത്.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.പി. സുധേഷ് സ്വാഗതവും കെഎസ്ബിബി മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് എന്നിവർ പങ്കെടുത്തു.