ഇടുക്കി രൂപത മികച്ച സ്കൂളുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു
1533638
Sunday, March 16, 2025 11:49 PM IST
കരിമ്പൻ: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ ഈ വർഷത്തെ മികച്ച സ്കൂളുകൾക്കും മികച്ച സ്കൂൾ പിടിഎക്കുമുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി ഒന്നിൽ ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം കാറ്റഗറി രണ്ടിൽ വാഴവര സെന്റ് മേരിസ് ഹൈസ്കൂൾ ഒന്നാംസ്ഥാനവും വിമലഗിരി വിമല ഹൈസ്കൂൾ രണ്ടാം സ്ഥാനവും പുന്നയാർ സെന്റ് തോമസ് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ കാറ്റഗറി ഒന്നിൽ സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് നെടുങ്കണ്ടം ഒന്നാം സ്ഥാനവും ഹോളി ക്യൂൻസ് യുപി സ്കൂൾ രാജകുമാരി രണ്ടാം സ്ഥാനവും സെന്റ് ജോർജ് യുപി സ്കൂൾ വാഴത്തോപ്പ് മൂന്നാം സ്ഥാനവും നേടി. യുപി സ്കൂളുകളുടെ വിഭാഗത്തിൽ കാറ്റഗറി രണ്ടിൽ സെന്റ് മേരീസ് യുപി സ്കൂൾ മണിപ്പാറ ഒന്നാം സ്ഥാനവും സെന്റ് മേരീസ് യുപി സ്കൂൾ ഉദയഗിരി രണ്ടാം സ്ഥാനവും സെന്റ് മേരീസ് യുപി സ്കൂൾ കഞ്ഞിക്കുഴി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽപി വിഭാഗത്തിലെ സ്കൂളുകളുടെ കാറ്റഗറി ഒന്നിൽ സെന്റ് ജെറോംസ് എൽ പി സ്കൂൾ വെള്ളയാംകുടി ഒന്നാം സ്ഥാനവും സെന്റ് ജോർജ് എൽപി സ്കൂൾ പാറത്തോട് രണ്ടാം സ്ഥാനവും സെന്റ് മേരീസ് എൽ പി സ്കൂൾ മുരിക്കാശേരി മൂന്നാം സ്ഥാനവും നേടി. എൽപി സ്കൂൾ വിഭാഗത്തിൽ കാറ്റഗറി രണ്ടിൽ സെന്റ് ജോസഫ് എൽപി സ്കൂൾ മുളകുവള്ളി ഒന്നാം സ്ഥാനവും സെന്റ് മേരീസ് എൽപി സ്കൂൾ മരിയാപുരം രണ്ടാം സ്ഥാനവും ക്രിസ്തുരാജ എൽപി സ്കൂൾ രാജമുടി മൂന്നാം സ്ഥാനവും നേടി.
മികച്ച സ്കൂൾ പിടിഎയ്ക്കുള്ള അവാർഡുകളിൽ രാജകുമാരി ഹോളിക്യൂൻസ് യുപി സ്കൂൾ ഒന്നാം സ്ഥാനവും എഴുകുംവയൽ ജയ്മാത എൽപി സ്കൂൾ രണ്ടാം സ്ഥാനവും എല്ലക്കൽ സെന്റ് ആന്റണീസ് എൽപി സ്കൂൾ മൂന്നാം സ്ഥാനും കരസ്ഥമാക്കി.
20ന് വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ്ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണംചെയ്യുമെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ അറിയിച്ചു.