ജെപിഎം കോളജ് ഡേ ഉദ്ഘാടനം ചെയ്തു
1533323
Sunday, March 16, 2025 3:16 AM IST
ലബ്ബക്കട: ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ കോളജ് ഡേ "അഷർ-2025’ നടത്തി.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സിഎസ്ടി സഭയുടെ മാനേജ്മെന്റിന് കീഴിലുള്ള ജെപിഎം കോളജ് ചെയ്യുന്ന സ്തുസ്ത്യർഹമായ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കോളജ് മാനേജർ ഫാ. ജോണ്സണ് മുണ്ടിയത്ത് സിഎസ്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോളജ് മാഗസിൻ "ഒരു കുത്തിക്കുറിക്കൽ ഹാഷ്ടാഗ്’ പ്രകാശനം ചെയ്തു. വിവിധമത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ആലുവ സെന്റ് ജോസഫ് പ്രൊവിൻസ് ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. രാജീവ് ജ്ഞാനക്കൽ, ജെപിഎം ബിഎഡ് കോളജ് പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട്, കാഞ്ചിയാർ സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കിളിരൂർപറന്പിൽ, കോളജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സിഎസ്ടി, യൂണിയൻ അഡ്വൈസർ എബിൻ കെ. മാർക്കോസ്, പി ടിഎ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, പ്രിൻസിപ്പൽ ഡോ. വി. ജോണ്സണ്, വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് സിഎസ്ടി യൂണിയൻ ചെയർമാൻ സിദ്ധാർഥ് സജി എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികളും പ്രശസ്ത ഹിപ്പോഹോപ്പ് ഗായകൻ കെ. ഡബ്ല്യു ഗബ്രിയുടെ മ്യൂസിക്കൽ ഷോയും നടന്നു.