കൂട്ടാർ അങ്കണവാടിക്ക് പുരസ്കാരം
1533640
Sunday, March 16, 2025 11:49 PM IST
നെടുംകണ്ടം: സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കൂട്ടാർ അങ്കണവാടിക്ക്. അങ്കണവാടിയുടെ പ്രവർത്തന നിലവാരവും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള മികവും കണക്കിലെടുത്താണ് പുരസ്കാരം നൽകിയത്.14 ജില്ലകളിൽനിന്ന് ഓരോ അങ്കണവാടികളെയാണ് തെരഞ്ഞെടുത്തത്.
അങ്കണവാടിയുടെ പരിധിയിലെ മുഴുവൻ കുട്ടികളും ഇവിടെ പഠിക്കുന്നു. 21 കുട്ടികളാണ് അങ്കണവാടിയിൽ ഉള്ളത്. അധ്യാപിക കെ.ടി. ലളിതമോൾ, ഹെൽപ്പർ ദിവ്യമോൾ എന്നിവരുടെ നേതൃത്വത്തിലാണ് ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്.