വനിതാ ഗ്രൂപ്പുകൾക്ക് പശുവിതരണ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം
1533343
Sunday, March 16, 2025 3:29 AM IST
തൊടുപുഴ: ഇളംദേശം ഫോക്കസ് ബ്ളോക്ക് ക്ഷീരശ്രീ വനിതാ ഗ്രൂപ്പുകൾക്കുളള പശുവാങ്ങൽ നൂതന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
ഇഞ്ചിയാനി ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചിരി മാർട്ടിൻ ഡി പോറസ് പള്ളി പാരിഷ് ഹാളിൽനടന്ന ചടങ്ങിൽ പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, മിൽമ ചെയർമാൻ സി.എൻ. വത്സൻപിള്ള, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി മാത്യു, എം.എ. ബിജു, എം.കെ. മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, ബ്ലോക്ക് ജനപ്രതിനിധികളായ അഡ്വ. ആൽബർട്ട് ജോസ്, കെ.എസ്. ജോണ്, നൈസി ഡെനിൽ, സ്വാഗത സംഘം ചെയർമാൻ റോയി കോക്കാട്ട്, കെ. സലിംകുമാർ, ഡയറി ഓഫീസർ എം.പി. സുധീഷ് എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികൾ, ക്ഷീരസംഘം ഭാരവാഹികൾ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഇതോടൊപ്പം വിവിധ വിഷയങ്ങളിൽ സെമിനാറും എക്സിബിഷനും സംഘടിപ്പിച്ചു. ക്ഷീരമേഖലയിൽ പ്രാവീണ്യം തെളിയിച്ചവർക്ക് ഇളംദേശം ബ്ലോക്ക് നൽകിയ മെമന്റോകൾ മന്ത്രി ചിഞ്ചുറാണി വിതരണം ചെയ്തു.