എംജി കലോത്സവം: റാലി നടത്തി
1532975
Saturday, March 15, 2025 12:02 AM IST
തൊടുപുഴ: അൽ അസ്ഹർ കോളജ് കാന്പസിൽ നടക്കുന്ന എംജി സർവകലാശാല യൂണിയൻ കലോത്സവത്തിനു മുന്നോടിയായി തൊടുപുഴ നഗരത്തിൽ വർണാഭമായ വിളംബര റാലി സംഘടിപ്പിച്ചു.
ഏഴു ദിവസമാണ് കലാമാമാങ്കം. മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച റാലി മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. സമാപനയോഗം സർവകലാശാല യൂണിയൻ ചെയർമാൻ എം.എസ്. ഗൗതം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ എം. അപർണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലിനു കെ. ജോണ്‍, ഭാരവാഹികളായ അഖിൽ ബാബു, അരുണ്‍കുമാർ, ടോണി കുര്യാക്കോസ്, സഞ്ജീവ് സഹദേവൻ, ശ്രീജിത്ത്, തൊടുപുഴ നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചു തുടങ്ങിയവർ പ്രസംഗിച്ചു.