തൊടുപുഴ ബ്ലോക്കിന് 16.40 കോടിയുടെ ബജറ്റ്
1532040
Tuesday, March 11, 2025 11:56 PM IST
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ 2025 -26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ജോബി മാത്യു പൊന്നാട്ട് അവതരിപ്പിച്ചു. 16.40 കോടി വരവും 16.21 കോടി ചെലവും 19.07 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഉത്പാദനമേഖലയിൽ നെൽകൃഷി സംരക്ഷണവും ക്ഷീരവികസനവും പ്രധാനമായും ബജറ്റിൽ ലക്ഷ്യമിടുന്നു.
സേവന മേഖലയിൽ ലൈഫ് പദ്ധതി, പിഎംഎവൈ, ഭവന പദ്ധതി, പാലിയേറ്റീവ് പരിചരണം, ഭിന്നശേഷി സ്കോളർഷിപ്, വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽസംരംഭങ്ങൾ, യുവകലാകാരൻമാർക്ക് വജ്രജൂബിലി ഫെലോഷിപ്പ്, എസ്സി,എസ്ടി വിദ്യാർഥികൾക്ക് പഠനമുറി, സ്കോളർഷിപ്പ്, കുടിവെള്ള പദ്ധതികൾ തുടങ്ങിയവയും പശ്ചാത്തല മേഖലയിൽ ഗ്രാമീണ റോഡുകളെ ഗതാഗതയോഗ്യമാക്കുന്നതിനുള്ള പദ്ധതികളുമാണ് ഉൾക്കൊളളിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മാർട്ടിൻ ജോസഫ്, ഗ്ലോറി പൗലോസ്, അന്നു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.