യുവതി ചികിത്സാസഹായം തേടുന്നു
1531767
Tuesday, March 11, 2025 12:05 AM IST
കുഴിത്തൊളു: കരുണാപുരം ഗ്രാമപഞ്ചായത്തിൽ 15-ാം വാർഡിൽ കുഴിത്തൊളുവിൽ സ്ഥിരതാമസക്കാരായ താവുപറന്പിൽ വിജയൻ-സൗദാമിനി ദന്പതികളുടെ മകൾ ആതിര വിജയൻ (28) ചികിത്സാ സഹായം തേടുന്നു. രണ്ട് കിഡ്നികളും തകരാറിലായി ആഴ്ചയിൽ നാലു ദിവസം ഡയാലിസിസിനു വിധേയമായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മാതാവിന്റെ കിഡ്നി അനുയോജ്യമായ സാഹചര്യത്തിൽ മാറ്റിവയ്ക്കാൻ തുക കണ്ടെത്തുന്നതിനാണ് ഈ കുടുംബം സുമനസുകളുടെ സഹായം തേടുന്നത്.
കുഴിത്തൊളു പള്ളി വികാരി ഫാ. തോമസ് കപ്യാങ്കൽ രക്ഷാധികാരിയായും കരുണാപുരം വാർഡ് മെംബർ സുനിൽ പൂതക്കുഴി കൺവീനറും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ്. ലാൽ ചെയർപേഴ്സണുമായി ദുരിതാശ്വാസനിധി രൂപീകരിച്ചു. വണ്ടൻമേട് യൂണിയൻ ബാങ്കിൽ 336902010022309 നന്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്സി കോഡ്: UBIN0533696.