ലോറി അപകടം: യുവാവ് മരിച്ചു
1532350
Thursday, March 13, 2025 12:03 AM IST
ചെറുതോണി: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട്-പനയംപാടത്ത് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ ഇടുക്കി പഴയരിക്കണ്ടം സ്വദേശി കടുക്കാക്കുന്നേൽ കുട്ടായിയുടെ മകൻ കെ.കെ. സുബീഷ് (37) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോടുനിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. സുബീഷിനെ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്ത് തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അവിവാഹിതനാണ്. ഇന്നലെ മൃദദേഹം പഴയരിക്കണ്ടത്ത് വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. മാതാവ്: സതി. സഹോദരൻ സുധീഷ്.