കാറിന് മുകളിലേക്ക് മരവും വൈദ്യുതപോസ്റ്റും വീണു
1532346
Thursday, March 13, 2025 12:03 AM IST
നെടുങ്കണ്ടം: ഉടുമ്പൻചോല ഭോജൻ കമ്പനിയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരവും വൈദ്യുതപോസ്റ്റും വീണു. കാറിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. റോഡരികിൽനിന്ന വൻമരം കടപുഴകി സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനിലേക്ക് വീണതിനെത്തുടർന്ന് പോസ്റ്റും കാറിന് മുകളിലേക്ക് പതിച്ചു.
നെടുങ്കണ്ടം സ്വദേശി പുതുവിളാക്കൽ സിനോജിന്റെ കാറിനാണ് കേടുപാട് സംഭവിച്ചത്. കാർ നിർത്തി സിനോജ് കൃഷിയിടത്തിലേക്ക് പോയതിന് തൊട്ട്പിന്നാലെയാണ് സംഭവം. മരം നാട്ടുകാരുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റി. ഒരു മണിക്കൂറോളം മേഖലയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.