കാട്ടാനക്കൂട്ടത്തിനു മുന്നിൽപ്പെട്ട യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1532343
Thursday, March 13, 2025 12:03 AM IST
കുമളി: തേക്കടിയിൽ പെരിയാർ ഹൗസിന് സമീപം കാട്ടാന ഇറങ്ങി. റോഡിൽ കാട്ടാന കൂട്ടത്തിന് മുൻപിൽ നിന്നും തലനാരിഴക്കാണ് കെ ടി ഡി സി ജീവനക്കാരനായ വെള്ളി വേലൻ രക്ഷപെട്ടത്.
കുമളിയിൽനിന്നു തേക്കടിക്ക് പോകുന്ന വഴിയിൽ പെരിയാർ ടൈഗർ റിസർവിനുള്ളിലാണ് സംഭവം.
പെരിയാർ ഹൗസ് ഹോട്ടലിനു സമീപമുള്ള ആനത്താരയിലുടെ ആനകൾ റോഡ് കുറുകേ കടക്കുന്ന സമയത്താണ് കെടിഡിസി ജീവനക്കാരനായ വെള്ളിവേൽ സ്കൂട്ടറിൽ എത്തിയത്.
കാട്ടാനക്കൂട്ടത്തെ കണ്ട ഇദ്ദേഹം സ്കൂട്ടർ നിർത്തി. ആനകൾ റോഡിൽ നില ഉറപ്പിക്കുകയും ചിഹ്നം വിളിക്കുകയും ചെയ്തതിനെത്തുടർന്ന് വെള്ളിവേൽ പിന്തിരിഞ്ഞോടുകയായിരുന്നു.