ഡിഫൻസ് വോളണ്ടിയർമാർക്ക് പരിശീലനം നൽകി
1532352
Thursday, March 13, 2025 12:03 AM IST
തൊടുപുഴ: ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പും മൂന്നാർ ആസ്ഥാനമായുള്ള കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കന്പനിയും ചേർന്ന് ആപ്ദ മിത്ര, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ, താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ എന്നിവർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
ടെന്റുകൾ, പോർട്ടബിൾ ഇൻഫ്ളറ്റബിൾ ലൈറ്റുകൾ, ജനറേറ്ററുകൾ,മെഗാഫോണുകൾ, സ് ട്രെച്ചറുകൾ, പിപിഇ, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയുൾപ്പെടെ 23 അടിയന്തര പ്രതികരണ ഇനങ്ങൾ ടാറ്റ കമ്യൂണിറ്റി ഇനിഷ്യേറ്റീവ്സ് ട്രസ്റ്റ് ഓരോ ടിഇഒസിക്കും കൈമാറും. കമാൻഡർ റാം ബാബുവിന്റെ നേതൃത്വത്തിൽ ആരക്കോണം എൻഡിആർഎഫ് ബറ്റാലിയൻ, കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസിലെയും ടിഎസ്ജിയിലെയും ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.