മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം ടണൽ നിർമാണം
1532341
Thursday, March 13, 2025 12:03 AM IST
തൊടുപുഴ: മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വതപരിഹാരം ടണൽനിർമാണം മാത്രമാണെന്നും ഇതു സാധ്യമായാൽ അഞ്ചുപതിറ്റാണ്ട് കേരളവും തമിഴ്നാടും സുരക്ഷിതമായിരിക്കുമെന്നും മെട്രോമാൻ ഇ. ശ്രീധരൻ അറിയിച്ചതായി ജനാധിപത്യഅവകാശ സംരക്ഷണസമിതി വർക്കിംഗ് ചെയർമാൻ മാത്യു സ്റ്റീഫൻ, ചെയർമാൻ കെ.എം. സുബൈർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
തങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം അസാധ്യമാണ്. ഡാം നിർമിച്ചാൽ നിലവിലുള്ളതിനേക്കാൾ പ്രതിസന്ധിയുണ്ടാകും. സംസ്ഥാനത്തെ ആറുജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാർ പ്രശ്നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇതു സമവായത്തിലൂടെ പരിഹരിക്കാനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.