കുഴഞ്ഞു വീണ യാത്രക്കാരിയുമായി ബസ് അത്യാഹിത വിഭാഗത്തിലേക്ക്
1532656
Thursday, March 13, 2025 11:39 PM IST
കരിമണ്ണൂർ: യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ബസ് പാഞ്ഞത് അത്യാഹിത വിഭാഗത്തിലേക്ക്. തൊടുപുഴ-ചെപ്പുകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലാഴി ബസാണ് ഇന്നലെ രാവിലെ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.
രാവിലെ 9.30ന് ചെപ്പുകുളത്തുനിന്നു തൊടുപുഴയ്ക്ക് സർവീസ് നടത്തുന്നതിനിടയിൽ വെള്ളന്താനത്തുവച്ചാണ് സംഭവം. ബസിൽ കയറി മിനിറ്റുകൾക്കുള്ളിൽ വെള്ളന്താനം സ്വദേശി വടുതലയിൽ അഞ്ജു അഖിൽ കുഴഞ്ഞു വിഴുകയായിരുന്നു.
ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
യാത്രക്കാരി കുഴഞ്ഞു വീണതോടെ ഡ്രൈവർ അജിത്തും കണ്ടക്ടർ മാർട്ടിനും ബസ് മറ്റൊരു സ്റ്റോപ്പിലും നിർത്താതെ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് അഞ്ജുവിന് അടിയന്തര ചികിത്സ നൽകി. ബസ് ജീവനക്കാരെ യാത്രക്കാർ അഭിനന്ദിച്ചു.