ഫുൾ ക്ലാപ്പിംഗ് പുഷ് അപ്പിൽ "സൂപ്പർമാൻ' അൽബിൻ ജോർജ് തോമസ്
1532660
Thursday, March 13, 2025 11:39 PM IST
കട്ടപ്പന: കരാട്ടെ മാസ്റ്റർ എന്ന പേരിലായിരുന്നു മുൻപ് അൽബിൻ ജോർജ് തോമസ് അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ സൂപ്പർമാൻ എന്നൊരു പേരു കൂടി ലഭിച്ചിരിക്കുകയാണ്. സൂപ്പർമാൻ ക്ലാപ്പിഗ് പുഷപ്പിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയതോടെയാണ് ആൽബിൻ ഇപ്പോൾ താരമായിരിക്കുന്നത്. 30 സെക്കൻഡ് കൊണ്ട് 51 ഫുൾ ക്ലാപ്പിംഗ് പുഷ് അപ്പുകൾ എടുത്താണ് ഈ വിദ്യാർഥി നേട്ടം കൈവരിച്ചത്.
നെടുംകണ്ടം പച്ചടി സ്വദേശിയായ 21കാരൻ പുളിയന്മല ക്രൈസ്റ്റ് കോളജിൽ ബിസിഎ മൂന്നാംവർഷ വിദ്യാർഥിയാണ്. ഷിറ്റോറിയോ കരാട്ടെയിൽ ഒരു പതിറ്റാണ്ടിലേറെയായി പരിശീലനവും നേടി വരുന്നു. ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികൾക്ക് കരാട്ടെ പരിശീലകൻകൂടിയാണ് ആൽബിൻ.
കാട്ടുപാറയിൽ തോമസ് വർക്കി-റെജി ദമ്പതികളുടെ മകനാണ് ആൽബിൻ. സെൻസായി സോജി ചാക്കോ നരിമറ്റത്തിലാണ് കരാട്ടെയിൽ പരിശീലനം നൽകിയത്. മാർഷൽ ആർട്സിൽ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് ആൽബിൻ.