ബഫർസോണ്‍: പ്രതിഷേധസംഗമം നടത്തി
1532348
Thursday, March 13, 2025 12:03 AM IST
തൊടുപുഴ: ജലവിഭവ വകുപ്പിനു കീഴിലുള്ള മലങ്കര ഡാമിനു ചുറ്റും ബഫർ സോണ്‍ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞാറിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. 22ന് മുട്ടം എംവിഐപി ഓഫീസിലേയ്ക്ക് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു.
അറക്കുളം, കുടയത്തൂർ, മുട്ടം, ഇടവെട്ടി , ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ പന്തംകൊളുത്തി പ്രകടനം, കുടുംബ സംഗമം, ഹർത്താൽ ഉൾപ്പെടെ നടത്തുന്നതിനും തീരുമാനിച്ചു. കാഞ്ഞാർ ടൗണിൽ നടത്തിയ പ്രകടനത്തിനു ശേഷം ജലസേചന വിഭവ വകുപ്പ് ഇറക്കിയ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്സി ദേവസ്യ, ബിൻസി മാർട്ടിൻ, മോഹൻദാസ് പുതുശേരി, ജാൻസി മാത്യു, യുഡിഎഫ് നേതാക്കളായ ജോയി തോമസ്, റോയി കെ. പൗലോസ്, സുരേഷ് ബാബു, എം. മോനിച്ചൻ, എം.കെ. പുരുഷോത്തമൻ, ടി.എസ്. ഷംസുദ്ദീൻ, രാജു ഓടയ്ക്കൽ, മിനിയാച്ചൻ പുരയിടം, എൻ.ഐ. ബെന്നി, കെ.കെ. മുരളി, തങ്കച്ചൻ കോട്ടക്കകം, തോമസ് മാത്യു കക്കുഴി എന്നിവർ പ്രസംഗിച്ചു.
മന്ത്രിയുടെ
കോലം കത്തിച്ചു
മുട്ടം: മലങ്കര ജലാശയ തീരം ബഫർ സോണായി പ്രഖ്യാപിച്ച സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചു. മുട്ടം ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജ ജോമോൻ അധ്യക്ഷത വഹിച്ചു.
ബേബി വണ്ടനാനി, മൈക്കിൾ പുരയിടത്തിൽ, ബീന ജോർജ്, ജോബിസ് ജോസ്, എൻ.കെ.ബിജു, എൻ.കെ. അജി, അരുണ്‍ പൂച്ചക്കുഴി, എബി ജോർജ് എന്നിവർ പ്രസംഗിച്ചു.
ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് ബഫർ സോണ്‍ പ്രതിരോധ ജനകീയ കൂട്ടായ്മ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട യോഗം രാവിലെ 10.30ന് മുട്ടം പഞ്ചായത്ത് ഹാളിൽ രൂപീകരണ യോഗം ചേരും.