വെള്ളാരംകുന്ന് ചെങ്കര റോഡരികിലെ മാലിന്യക്കൂന്പാരം നീക്കി
1532345
Thursday, March 13, 2025 12:03 AM IST
കുമളി: വെള്ളാരംകുന്ന്-ചെങ്കര റോഡരികിൽ വിജനമായ പ്രദേശത്ത് തള്ളിയ മാലിന്യക്കൂന്പാരം പഞ്ചായത്ത് നീക്കി. പഞ്ചായത്തിന്റെ ഹരിത കർമസേനയിലെ പത്തിലധികം ജീവനക്കാരാണ് മാലിന്യങ്ങൾ നീക്കിയത്. രാവിലെ ഏഴോടെ തുടങ്ങിയ മാലിന്യം മാറ്റൽ വൈകുന്നേരം വരെ നീണ്ടു. പ്ളാസ്റ്റിക് ഉൾപ്പെടെയുള്ളവയാണ് ഇവിടെ വർഷങ്ങളായി തള്ളിയിരുന്ന്ത്.
മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്ത് മെംബറും നാട്ടുകാരും ഇടപെട്ടതോടെയാണ് പഞ്ചായത്ത് മാലിന്യങ്ങൾ നീക്കിയത്. ഇവിടെ സിസിടിവി കാമറകൾ സ്ഥാപിക്കാനും പഞ്ചായത്ത് പദ്ധതിയിട്ടുന്നുണ്ട്. മാലിന്യത്തിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വെള്ളാരംകുന്ന് സ്വദേശികളായ സണ്ണി, ഗോപിക സജി എന്നിവർക്ക് പതിനായിരം രൂപ പിഴയിട്ടു. ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ബോർഡും സ്ഥാപിച്ചു.