ദേശീയ അബാക്കസ് വിജയികളെ ആദരിച്ചു
1531771
Tuesday, March 11, 2025 12:05 AM IST
തൊടുപുഴ: ജ്യോതി സൂപ്പർബസാറിൽ പ്രവർത്തിക്കുന്ന എസ്എംഎ അബാക്കസിന് മികച്ച നേട്ടം. നാഷണൽ അബാക്കസ് ടാലന്റ് മൽസരത്തിൽ എസ്എംഎ അബാക്കസിലെ വിദ്യാർഥികൾ ആദ്യമൂന്നു റാങ്കുകൾ കരസ്ഥമാക്കി. തൊടുപുഴയിലെ സെന്ററിൽ ചേർന്ന യോഗത്തിൽ ദേശീയ അബാക്കസ് മൽസരത്തിൽ വിജയികളായവരെ ആദരിച്ചു. ഫാ. വിൻസ് കൊച്ചുപറന്പിൽ സിഎംഐ അധ്യക്ഷത വഹിച്ചു.
മുൻ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ഡയറക്ടർ ടി.എ. ജോണ്, സൂര്യ അഭിലാഷ് എന്നിവർ പ്രസംഗിച്ചു. എറണാകുളത്ത് നടന്ന മത്സരത്തിൽ സെന്ററിൽനിന്നു പങ്കെടുത്ത 41 കുട്ടികൾ റാങ്ക് കരസ്ഥമാക്കിയിരുന്നു. അവധിക്കാല ക്ലാസുകൾ ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ഫോണ്: 9447421594.