സ്കൂൾ പഠനോത്സവവും പ്രദർശനവും
1532034
Tuesday, March 11, 2025 11:56 PM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ്് ജോർജ് യുപി സ്കൂളിൽ പഠനോത്സവം നടന്നു. വിദ്യാർഥികൾ ഒരു വർഷം നടത്തിയ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനവും നടന്നു. ഇടുക്കി - ചെറുതോണി അണക്കെട്ടും ഇന്ത്യാഗേറ്റും രാജ്കോട്ടും താജ് മഹലുമെല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതായിരുന്നു. ക്ലാസ് തലത്തിലും കോർണർ തലത്തിലും നടത്തിയ പ്രദർശനത്തിൽനിന്നു തെരഞ്ഞെടുത്തവ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം വാഴത്തേപ്പ് പഞ്ചായത്ത് അംഗം ആലീസ് ജോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം അധ്യക്ഷത വഹിച്ചു. അറക്കുളം ബിപിഒ സിനി ജോയി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ബിജു കലയത്തിനാൽ, എംപിടിഎ പ്രസിഡന്റ് സോണിയ ബിനോജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.