കേരള നഴ്സസ് ആന്‍ഡ് മിഡ്ൈവവ്സ് കൗണ്‍സിൽ തെര. കണ്വൻഷൻ നടത്തി
1531447
Sunday, March 9, 2025 11:44 PM IST
തൊടുപുഴ: കേരള നഴ്സസ് ആന്‍ഡ് മിഡ്ൈവവ്സ് കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് നഴ്സസ് ഫോറം സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്തി. ജൂലൈ നാലിനാണ് തെരഞ്ഞെടുപ്പ്. കേരള എൻജിഒ യൂണിയൻ, കേരള ഗവ. നഴ്സസ് അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള നഴ്സസ് യൂണിയൻ എന്നിവർ സംയുക്തമായാണ് തെരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് നഴ്സസ് ഫോറം എന്ന പാനലിൽ മത്സരിക്കുന്നത്.
പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കണ്വൻഷൻ കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്തു.എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ് അധ്യക്ഷത വഹിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. സുനിൽകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം എ.എം. ഷാജഹാൻ, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. രജനി, പ്രോഗ്രസീവ് നഴ്സസ് ഫോറം സ്ഥാനാർഥികൾ കെ.എസ്. ലോലിത, എസ്.എസ്. ഹമീദ്, നിഷ സൂസൻ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. കെജിഎൻഎ ജില്ലാ സെക്രട്ടറി സി.കെ. സീമ സ്വാഗതവും കെജിഒഎ ജില്ലാ പ്രസിഡന്റ് സി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.
ജോബി ജേക്കബ്-ചെയർമാൻ, എം.ആർ. അനിൽകുമാർ-വൈസ് ചെയർമാൻ, സി. കെ. സീമ-കണ്‍വീനർ, സിനി അജികുമാർ-ജോയിന്റ് കണ്‍വീനർ, കെജിഒഎ ജില്ലാ ജോ. സെക്രട്ടറി ഷെല്ലി ജയിംസ് ട്രഷറർ എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.