ഏണിയിൽനിന്നു വീണു മരിച്ചു
1531732
Monday, March 10, 2025 11:05 PM IST
കട്ടപ്പന : തോട്ടത്തിലെ ഗ്രാന്പു വിളവെടുപ്പിനിടെ ഗൃഹനാഥൻ ഏണിയിൽ നിന്ന് വീണ് മരിച്ചു. കട്ടപ്പന മേട്ടുക്കുഴി സ്വദേശി കോക്കാട്ട് സാബു വർക്കി(55) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11നാണ് അപകടമുണ്ടായത്. സമീപം ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കട്ടപ്പന പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
സംസ്കാരം ഇന്ന് 10 ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: അജിൻ, എബിൻ.