പഞ്ചായത്ത് ഓഫീസുകളുടെ മുൻപിൽ ധർണ നടത്തി
1532347
Thursday, March 13, 2025 12:03 AM IST
കട്ടപ്പന: ഐഎൻടിയുസി നെടുങ്കണ്ടം റീജിയണൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വണ്ടൻമേട്, കരുണാപുരം, പാമ്പാടുംപാറ, ഇരട്ടയാർ നെടുങ്കണ്ടം ഐഎൻടിയുസി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്ത് ഓഫീസുകളുടെ മുമ്പിൽ ധർണ നടത്തി. ആശാ പ്രവർത്തകർക്ക് ആരോഗ്യ വകുപ്പ് ജീവനക്കാർക്കുള്ള സേവന വേതന വ്യവസ്ഥകൾ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടന്നത്.
പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പടിക്കൽ നടന്ന സമരം റീജണൽ പ്രസിഡന്റ് സന്തോഷ് പി. അമ്പിളിവിലാസം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുന്ദര പാണ്ടി അധ്യക്ഷത വഹിച്ചു, ഗോപാലകൃഷ്ണൻ നിലയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന സമരം റീജിയണൽ ജനറൽ സെക്രട്ടറി ഷാജി മടത്തുംമുറി ഉദ്ഘാടനം ചെയ്തു. രതീഷ് ആലപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
നെടുകണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന സമരം ഐഎൻടിയുസി ജില്ലാ കമ്മിറ്റി അംഗം കെ. ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ കട്ടപ്പാറ അധ്യക്ഷത വഹിച്ചു.
കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരം റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. റോയി കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസന്നൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. വണ്ടന്മേട് ഗ്രാമപഞ്ചായത്തിന് മുന്നിലെ സമരം ജില്ലാ സംഘടനാകാര്യ സെക്രട്ടറി രാജു ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. മുത്തുകുമാർ അധ്യക്ഷത വഹിച്ചു.