അടിമാലി-കുമളി ദേശിയപാത വികസനം: ഭൂമി ഏറ്റെടുക്കുന്ന നടപടി ഉടന്‍
1511462
Wednesday, February 5, 2025 11:06 PM IST
അടിമാലി: അടിമാലി - കുമളി ദേശിയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങും. പട്ടണങ്ങളെ ഒഴിവാക്കി ബൈപ്പാസുകള്‍ അനുവദിച്ചാണ് പദ്ധതിക്ക് അന്തിമ അനുമതി നേടിയത്.90 കിലോമീറ്ററാണ് അടിമാലി - കുമളി ദേശിയപാതയുടെ നിലവിലെ ദൂരം. പുതുക്കിയ അലൈന്മെന്റ് അനുസരിച്ച് ദൂരം 77 കിലോമീറ്ററായി കുറയും. 30 മീറ്റര്‍ വീതിയില്‍ രണ്ട് ലൈന്‍ വിത്ത് പേവിഡ് ഷോള്‍ഡര്‍ രീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്.13 മീറ്ററാണ് നിലവിലുള്ള ടാറിംഗിന്റെ വീതി.നേരത്തെ 18 മീറ്ററായിരുന്നു പദ്ധതിക്കായി നിര്‍ദേശിക്കപ്പെട്ടിരുന്നത്. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. ഇതിനുള്ള സര്‍വേ പൂര്‍ത്തിയായി.
കൊടും വളവുകള്‍ നേരെയാക്കുന്നതിന് പരമാവധി പ്രാധാന്യം കൊടുത്തിട്ടുണ്ട്.കൂടുതല്‍ പാലങ്ങള്‍ നിര്‍മിച്ച് ടൗണ്‍ ഷിപ്പുകള്‍ ഒഴിവാക്കി ബൈപ്പാസുകള്‍ അനുവദിച്ചാണ് റോഡ് വികസിപ്പിക്കുന്നത്.ആദ്യഘട്ടത്തില്‍ ഡബിള്‍ കട്ടിംഗ് വരെ 27 കിലോമീറ്റര്‍ ദൂരത്തെ പണി പൂര്‍ത്തിയാക്കും.ഈ പ്രദേശത്ത് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ട പരിഹാരത്തുക വിതരണം ചെയ്യുന്നതിനായി വിജ്ഞാപനം ഉടന്‍ ഉണ്ടാകും.ഇതിന് മുന്നോടിയായി സര്‍വെ കല്ലുകളും സ്ഥാപിക്കും. സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ നിര്‍മാണം തുടങ്ങാനാണ് ദേശിയപാത വിഭാഗത്തിന്റെ നീക്കം.