തിരുനാളാഘോഷം
1511130
Tuesday, February 4, 2025 11:52 PM IST
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി
കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് നാളെ കൊടിയേറുമെന്ന് ഫൊറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ അറിയിച്ചു. നാളെ രാവിലെ 6.30 ന് പരിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 2.30 ന് വിവിധ വാർഡുകളിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം, തിരുനാൾ കൊടിയേറ്റ് - ഫാ. ജോസ് മാത്യു പറപ്പള്ളിൽ, 4.30 ന് കട്ടപ്പന പള്ളി ഫൊറോനയായതിന്റെ സുവർണജൂബിലി ഉദ്ഘാടനവും വിശുദ്ധ കുർബാനയും - മാർ മാത്യു അറയ്ക്കൽ, ഫൊറോനയിലെ വിവിധ ഇടവകയിൽനിന്നുള്ള വൈദികർ.
ഏഴിന് സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന - ഫാ. നോബി വെള്ളാപ്പള്ളിൽ, വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന - ഫൊറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ, 6.30 ന് സെമിത്തേരി സന്ദർശനം. എട്ടിന് രാവിലെ 6.30 ന് വിശുദ്ധ കുർബാന - ഫാ. ജോസഫ് ഇടിയാകുന്നേൽ, ഫാ. മനേഷ് കുന്നക്കാട്ട്, ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോസഫ് നിരവത്ത്, 6.30 ന് ആഘോഷമായ ടൗണ് പ്രദക്ഷിണം, എട്ടിന് ടൗണ് കപ്പേളയിൽ ലദീഞ്ഞ്, തിരുനാൾ സന്ദേശം - ഫാ. ജോസഫ് കളപ്പുരയ്ക്കൽ. ഒൻപതിന് രാവിലെ 6.30ന് വിശുദ്ധ കുർബാന - ഫാ. മനു കിളികൊത്തിപാറ, ഒൻപതിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ഷിബിൻ സ്റ്റീഫൻ മണ്ണാറത്ത്, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ, 6.30ന് തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, 7.45ന് സമാപന ആശീർവാദം.
നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി
നെയ്യശേരി: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥന്റെ തിരുനാൾ ഏഴു മുതൽ ഒൻപതു വരെ ആഘോഷിക്കും. ഏഴിന് വൈകുന്നേരം നാലിന് ആരാധന, ജപമാല, 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. 4.45ന് നൊവേന. അഞ്ചിന് തിരുനാൾ കുർബാന -ഫാ. ജോർജ് മാങ്കുളം. എട്ടിന് രാവിലെ 5.30ന് ആരാധന, നൊവേന. 6.15ന് വിശുദ്ധ കുർബാന, ഏഴിന് അന്പ് എഴുന്നള്ളിക്കൽ. വൈകുന്നേരം നാലിന് ആരാധന, നൊവേന. 4.45ന് തിരുനാൾ കുർബാന - ഫാ. ജോസ് തറപ്പേൽ, സന്ദേശം- ഫാ. ജോസഫ് കാരക്കുന്നേൽ, 6.15ന് സെന്റ് ജൂഡ് കപ്പേളയിലേക്ക് പ്രദക്ഷിണം. 7.45ന് ആശീർവാദം. ഒന്പതിന് രാവിലെ 5.30ന് ആരാധന, നൊവേന, 6.15നും 9.30നും വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആരാധന, നൊവേന, 4.45ന് തിരുനാൾ കുർബാന- ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, സന്ദേശം- ഫാ. അഗസ്റ്റിൻ പടിഞ്ഞാറേക്കുറ്റ്, 6.30ന് പ്രദക്ഷിണം. 7.30ന് സമാപനാശീർവാദം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. പോൾ മൈലക്കച്ചാലിൽ അറിയിച്ചു.
മേത്തൊട്ടി സെന്റ് പോൾസ് പള്ളി
മേത്തൊട്ടി: സെന്റ് പോൾസ് പള്ളിയിൽ ഇടവക മധ്യസ്ഥന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഏഴു മുതൽ ഒൻപതു വരെ നടക്കും. ഏഴിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ആറിന് അന്പ് എഴുന്നള്ളിക്കൽ. എട്ടിന് വൈകുന്നേരം നാലിന് അന്പ് പ്രദക്ഷിണം, 4,15ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 4.30ന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ഷിന്റോ പുന്നയ്ക്കൽ , പ്രദക്ഷിണം. ഒൻപതിന് രാവിലെ ഒന്പതിന് അന്പ് എഴുന്നള്ളിപ്പ്, 10ന് തിരുനാൾ കുർബാന, സന്ദേശം-ഫാ. വിനിൽ കുരിശുതറ, 11.45ന് പ്രദക്ഷിണം, 12.45ന് സമാപനാശീർവാദം എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. ജേക്കബ് റാത്തപ്പിള്ളിൽ അറിയിച്ചു.
എഴുകുംവയൽ പള്ളി
എഴുകുംവയൽ: നിത്യസഹായമാതാ പള്ളിയിൽ ഇടവക തിരുനാൾ ഏഴുമുതൽ ഒൻപതുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. തോമസ് വട്ടമല, അസി. വികാരി ഫാ. ജോസഫ് വള്ളിയാംതടത്തിൽ എന്നിവർ അറിയിച്ചു. ഏഴിന് സകല മരിച്ചവരുടെയും ഓർമ. രാവിലെ 5.45ന് ആരാധന, കരുണക്കൊന്ത, നൊവേന, 6.15ന് വിശുദ്ധ കുർബാന, ഏഴിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, സെമിത്തേരി സന്ദർശനം, ഒൻപതിന് കഴുന്ന് പ്രദക്ഷിണം വീടികളിലേക്ക്. എട്ടിന് രാവിലെ 5.45ന് ആരാധന, കരുണക്കൊന്ത, 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ചാക്കോ ആയിലുമാലിൽ, 5.30ന് പ്രദക്ഷിണം ടൗണ് കുരിശുപളളിയിലേക്ക്, തിരുനാൾ സന്ദേശം - ബിനീഷ് കളപ്പുര, എട്ടിന് എസ്എൽ പുരം പുഷ്പൻ ചേർത്തലയുടെ കഥാപ്രസംഗം - അമ്മ അറിയാതെ, 9.15ന് മിമിക്സ് പരേഡ്.
ഒൻപതിന് രാവിലെ 5.45ന് ആരാധന, കരുണക്കൊന്ത, നൊവേന, 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, സന്ദേശം - കർദിനാൾ മാർ ജോർജ് ആലഞ്ചേരി, 5.30ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സമാപന പ്രാർഥന, 7.30ന് ആലപ്പുഴ ഡ്രീം വേവ്സിന്റെ ഗാനമേള.
വാഴവര സെന്റ് മേരീസ് പള്ളി
വാഴവര: സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ ഇടവക തിരുനാൾ ഏഴുമുതൽ ഒൻപതുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് ചെമ്മരപ്പള്ളിൽ അറിയിച്ചു. ഏഴിനു രാവിലെ 5.45ന് ആരാധന, പ്രഭാത പ്രാർഥന, 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 5.30ന് പാട്ടുകുർബാന, സന്ദേശം - ഫാ. ജോസഫ് കൊല്ലക്കൊന്പിൽ. എട്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, അന്പ് എഴുന്നള്ളിക്കൽ വീടുകളിലേക്ക്, വൈകുന്നേരം നാലിന് തിരുനാൾ പാട്ടുകുർബാന - ഫാ. അനീഷ് പുളിക്കൽ, 5.30ന് പ്രദക്ഷിണം കൊല്ലിപ്പാറ കുരിശടിയിലേയ്ക്ക്, തിരുനാൾ സന്ദേശം - ജോർജ് കോയിക്കൽ, എട്ടിന് സമാപന ആശീർവാദം, ആകാശ വിസ്മയം. ഒൻപതിന് രാവിലെ ആറിന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ചാക്കോ ആയിലുമാലിൽ, സന്ദേശം - ഫാ. ജോണ് ചേനംചിറ, 11.45ന് പ്രദക്ഷിണം, ഒന്നിന് ദിവ്യകാരുണ്യ ആശീർവാദം.