കുടുംബയോഗവും അവാർഡ് വിതരണവും
1510857
Monday, February 3, 2025 11:38 PM IST
തൊടുപുഴ: ഇടുക്കി റൈഫിൾ ക്ലബ്ബിന്റെ കുടുംബയോഗവും അവാർഡ് വിതരണവും നടത്തി. പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റൈഫിൾ ക്ലബ് സിനിമയിൽ അഭിനയിച്ച വിനീത് കുമാർ, ബിബിൻ പെരുന്പിള്ളിക്കുന്നേൽ , രചയിതാവ് ദീലിഷ് കരുണാകരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡന്റ് ജോസഫ് ടി.സിറിയക് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രിൻസ് മാത്യു, ഡോ.ഏലിയാസ് തോമസ് , ജൂബി ഐസക്ക്, ശരത് യു.നായർ, ജോസഫ് ടി.സിറിയക്, ജിൽമോൻ ജോണ്, ടോം ജെ.കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഭോപ്പാലിൽ നടന്ന ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തവർക്കും സംസ്ഥാന തല സമ്മാനം നേടിയവർക്കും ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.