ഉറവപ്പാറയിൽ പുൽമേടിന് തീ പിടിച്ചു
1511138
Tuesday, February 4, 2025 11:52 PM IST
തൊടുപുഴ: പുൽമേടിന് തീ പിടിച്ചത് ഫയർഫോഴ്സ് അണച്ചു. പെരുക്കോണി ഉറവപ്പാറയ്ക്കു സമീപം ആനിക്കാട്ടിൽ കണ്ണൻ, തുരുത്തിക്കാട്ട് അബി എന്നിവരുടെ വീടിനു സമീപത്താണ് തീപിടിച്ചത്. തൊടുപുഴ അഗ്നിരക്ഷാ നിലയത്തിൽനിന്നും അസി. സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്ഥലത്തെത്തി വെള്ളം ഒഴിച്ച് തീയണച്ചു.
ഫയർഫോഴ്സിന്റെ സമയോചിതമായ പ്രവർത്തനം മൂലം സമീപ പ്രദേശത്തേക്കു തീ പടരാതെ തടയാൻ സാധിച്ചു. സേനാംഗങ്ങളായ ബിനോദ്, സജീവ് വിവേക്, ജസ്റ്റിൻ, അനിൽ നാരായണൻ, മാത്യു ജോസഫ് എന്നിവർ ചേർന്നാണ് തീയണച്ചത്.