മഞ്ഞനിക്കര കാൽനട തീർഥയാത്ര
1510851
Monday, February 3, 2025 11:38 PM IST
തൊടുപുഴ: മഞ്ഞനിക്കര കാൽനട തീർഥയാത്രയ്ക്ക് തുടക്കമായി. അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ധൂപ പ്രാർഥനയ്ക്ക് ഫാ. എൽദോസ് മേപുറത്ത് നേതൃത്വം നൽകി. ഭദ്രദീപം ബിജു മേക്കാട്ടിൽ, പതാക ജിജോ ചാരുപറന്പിലിനും, സ്ലീബാ ജോമോൻ കാക്കാവാലി പുത്തൻപുരയിലിനും കൈമാറി തീർഥയാത്ര പ്രയാണം ആരംഭിച്ചു. ജിജോ മാരാംകണ്ടത്തിൽ, ഏലിയാസ് മേക്കാട്ടിൽ, മിനി പടിഞ്ഞാറേടത്ത്, എം.സി.ഷിബു, സാജൻ നെടിയശാല എന്നിവർ നേതൃത്വം നൽകി.