കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
1510856
Monday, February 3, 2025 11:38 PM IST
രാജാക്കാട്: കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാങ്ങാത്തൊട്ടി കനകപ്പുഴ പുത്തേട്ട് സതീഷ് വീടിനു സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കാൽവഴുതി വീഴുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് എത്തി. രണ്ടുപേർ കിണറ്റിലേക്ക് ഇറങ്ങി വടം ഉപയോഗിച്ച് സതീഷിനെ കരക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഉടനെ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു. ഉടുന്പൻചോലയിൽ നിന്നു പോലീസും നെടുങ്കണ്ടത്ത് നിന്നു ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി സതീഷിനെ കരയ്ക്ക് എത്തിച്ചു. തുടർന്ന് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുംകണ്ടം ഫയർ ഫോഴ്സ് സ്റ്റേഷൻ ചാർജ് ഐസക്, ഗ്രേഡ് സീനിയർ ഫയർ ഓഫീസർമാരായ എ. ഗിരീഷ്കുമാർ, പി.ആർ. സജേഷ്,ഫയർ ഓഫീസർമാരായ എം.ബി. ഡിബിൻ, കെ.എൽ. അനൂപ്, സാം മാത്യു,ഹോം ഗാർഡ് ജോണ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി