പാറമടയ്ക്കെതിരേ ജനകീയ പ്രതിഷേധം ശക്തം
1511456
Wednesday, February 5, 2025 11:06 PM IST
ആനക്കയം: കുടയത്തൂർ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ മുതിയാമലയുടെ സമീപം ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിച്ച് രഹസ്യമായി പാറമട പ്രവർത്തനം ആരംഭിച്ചതിനെതിരെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ഇവിടെ പാറ പൊട്ടിക്കുകയോ പാറക്കല്ലുകൾ ലോറിയിൽ കയറ്റി കൊണ്ടുപോകുകയോ ചെയ്താൽ നിയമപരമായ മാർഗങ്ങളിലൂടെ തടയുന്നതിനു യോഗം തീരുമാനിച്ചു. വാർഡംഗം സിന്ധു സിബിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 50 -ഓളം പേർ പങ്കെടുത്തു. സാബു തെങ്ങുംപള്ളിയിൽ , തോമസ് കുന്നേമുറിയിൽ, രാജുപിള്ള പാണാപറന്പിൽ, ബിൻസ്മോൻ കല്ലാറ്റ്, റെജീസ് വടക്കേതിൽ, യൂസഫ് കളപ്പുര എന്നിവർ പ്രസംഗിച്ചു.