‘ആശാകിരണം’കാൻസർ ദിനാചരണം
1511139
Tuesday, February 4, 2025 11:52 PM IST
ചെറുതോണി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയും ഏറ്റുമാനൂരപ്പൻ കോളജിലെ സോഷ്യൽ വർക്ക് വിഭാഗവും കാരിത്താസ് ഇന്ത്യയും വാഴത്തോപ്പ് സെന്റ് ജോർജ് യു പി സ്കൂളും സംയുക്തമായി "ആശാകിരണം" ബോധവത്കരണ പരിപാടി നടത്തി. സെന്റ് ജോർജ് യുപി സ്കൂളിൽ കാൻസർ ബോധവത്കരണ റാലിയോടെ ദിനാചരണ പരിപാടിക്കു തുടക്കം കുറിച്ചു. വിദ്യാർഥികളും അധ്യാപകരും എച്ച്ഡിഎസ് വോളണ്ടിയേഴ്സും കോളജ് വിദ്യാർഥികളും പ്ലക്കാർഡുകൾ ഏന്തിയും കാൻസർദിന ബാഡ്ജുകൾ അണിഞ്ഞും വാഴത്തോപ്പ് ടൗണിൽ ബോധവത്കരണ റാലി നടത്തി.
തുടർന്നു നടന്ന ബോധവത്കരണ ക്ലാസ് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് മടിക്കാങ്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ബിജു കലയത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എസ്എബിഎസ് കാൻസർ ദിന സന്ദേശം നൽകി. എംപിടിഎ പ്രസിഡന്റ് സോണിയ ബിനോജ്, എച്ച്ഡിഎസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എബിൻ തോമസ്, അധ്യാപിക എ.സി. ലിൻസി, ഏറ്റുമാനൂരപ്പൻ കോളജിൽനിന്നുള്ള വിദ്യാർഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന സിഗ്നേച്ചർ കാമ്പയിൽ ഫാ. ജിൻസ് കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ബോധവത്ക്കരണ ക്ലാസിനെത്തുടർന്ന് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും നടത്തി.