തിരുനാളാഘോഷം
1511458
Wednesday, February 5, 2025 11:06 PM IST
ഉപ്പുതോട് സെന്റ് ജോസഫ് പള്ളി
ചെറുതോണി: ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാളിന് ഇന്നു കൊടിയേറുമെന്ന് വികാരി ഫാ. തോമസ് നെച്ചികാട്ട് അറിയിച്ചു. ഒൻപതു വരെയാണ് തിരുനാൾ. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 5.15ന് വിശുദ്ധ കുർബാന - ഫാ. ഫിലിപ്പ് ഐക്കര, ഏഴിന് കാഞ്ഞിരപ്പിള്ളി അമലയുടെ നാടകം - തച്ചൻ.
നാളെ വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, ആരാധന, വചന പ്രഘോഷണം - ഫാ. ജോസഫ് മാതാളിക്കുന്നേൽ, 7.45ന് ദിവ്യകാരുണ്യ പ്രദക്ഷിണം. എട്ടിന് രാവിലെ ആറിന് ജപമാല, 6.30 ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, ഉച്ചകഴിഞ്ഞ് 4.15ന് ലദീഞ്ഞ്, 4.30ന് ആഘോഷമായ തിരുനാൾ കുർബാന - റവ. ഡോ. ജോസ് മാറാട്ടിൽ, ആറിന് പ്രദക്ഷിണം തൊട്ടിക്കട ഗ്രോട്ടോയിലേക്ക്, തിരുനാൾ സന്ദേശം - ഫാ. ജോബ് വാണിയപുരയ്ക്കൽ. ഒൻപതിന് രാവിലെ 6.15ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, 10 ന് ലദീഞ്ഞ്, 10.15 ആഘോഷമായ തിരുനാൾ കുർബാന -ഫാ. ജെയിംസ് പാറക്കുടിയിൽ, തിരുനാൾ സന്ദേശം - റവ.ഡോ. ജോസഫ് കൊച്ചുപറമ്പിൽ, ഉച്ചക്ക് 1.30ന് ഊട്ടുനേർച്ച.
ഇളംദേശം കപ്പേളയിൽ
ഇളംദേശം: കപ്പേളയിൽ ഇടവക മധ്യസ്ഥന്റെ തിരുനാൾ എട്ടിന് നടക്കും. രാവിലെ എട്ടിന് കൊടിയേറ്റ്, 8.30ന് അന്പെഴുന്നള്ളിക്കൽ, അഞ്ചിന് ലദീഞ്ഞ്, 5.15ന് തിരുനാൾ കുർബാന-ഫാ.ബിന്നി ഒഎസ്ബി, 6.30ന് പ്രദക്ഷിണം.
മേരി ലാൻഡ് സെന്റ് മേരീസ് പള്ളി
വെള്ളത്തൂവൽ : മേരിലാൻഡ് സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഏഴുമുൽ ഒൻപതുവരെ നടക്കും. ഏഴിന് വൈകുന്നേരം 4 . 30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോണ് കല്ലൂർ.
എട്ടിന് വൈകുന്നേരം 4. 30ന് നൊവേന, 4 .45ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജിതിൻ വടക്കേൽ, 6.15 ന് സെന്റ് തോമസ് കപ്പേളയിലേക്ക് പ്രദക്ഷണം, ലദീഞ്ഞ് - ഫാ. ജോണ് മുണ്ടക്കാട്ട്, 7.30 ന് സമാപനാശിർവാദം, ആകാശവിസ്മയം. ഒൻപതിനു രാവിലെ 10ന് തിരുനാൾ കുർബാന - ഫാ. ജോസഫ് കട്ടക്കയം, 12 ന് പ്രദക്ഷീണം, 12 .30 ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്.
ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളി
രാജാക്കാട്: വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രമായ ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഏഴുമുതൽ ഒൻപതുവരെ നടക്കുമെന്ന് വികാരി ഫാ. ഡോണ് ഇളംപുരയിടത്തിൽ അറിയിച്ചു.
ഏഴിന് വൈകുന്നേരം 4.30 ന് കൊടിയേറ്റ്, ലദീഞ്ഞ്,നൊവേന, അഞ്ചന് തിരുനാൾ കുർബാന - ഫാ. ജോമിൻ പഴൂക്കുടിയിൽ, സെമിത്തേരി സന്ദർശനം,6.30 ന് വാഹന വെഞ്ചരിപ്പ്, കൊഴുക്കൊട്ട നേർച്ച. എട്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.15ന് നൊവേ, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. അഗസ്റ്റിൻ കുത്തനാപ്പള്ളിൽ, തിരുനാൾ പ്രദക്ഷിണം കൊച്ചുപ്പ് കപ്പേളയിലേക്ക്, തിരുനാൾ സന്ദേശം - ഷാജി വൈക്കത്തുപറന്പിൽ, ഏഴിന് വിശുദ്ധ കുർബാനയുടെ ആശീർവാദം, സമൂസ നേർച്ച, ആകാശ വിസ്മയം.
ഒന്പതിന് രാവിലെ ആറിന് വിശുദ്ധ കുർബാന, 10.15ന് നൊവേന,10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. വിനീത് മേയ്ക്കൽ,തിരുനാൾ സന്ദേശം - ഫാ. ജിൻസ് കാരക്കാട്ട്,തിരുനാൾ പ്രദക്ഷിണം,സമാപനാശീർവാദം, ഊട്ടുനേർച്ച.
കാഞ്ചിയാർ ലൂർദ്മാതാ പള്ളി
കാഞ്ചിയാർ: ലൂർദ് മാതാപള്ളിയിൽ ഇടവക തിരുനാൾ ഏഴുമുതൽ ഒൻപതുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജെയിംസ് പൊന്നന്പേൽ അറിയിച്ചു. ഏഴിന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോസഫ് കട്ടക്കയം, സെമിത്തേരി സന്ദർശനം.
എട്ടിന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോജു അടന്പക്കല്ലേൽ സിഎസ്ടി, പ്രദക്ഷിണം ലബ്ബക്കട കുരിശുപള്ളിയിലേയ്ക്ക്, സന്ദേശം - ഫാ. ജോസഫ് അഴിമുഖത്ത്, രാത്രി 8.30ന് കൊച്ചിൻ കലാഭവന്റെ ഗാനമേള. ഒൻപതിന് വൈകുന്നേരം 3.45ന് ലദീഞ്ഞ്, നാലിന് ആഘോഷമായ തിരുനാൾ റാസ - ഫാ. ജെന്നോ മരങ്ങാട്ട്, ഫാ. വർഗീസ് ഞള്ളിമാക്കൽ, ഫാ. ചാക്കോ ആയിലുമാലിൽ, 6.30ന് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, സ്നേഹവിരുന്ന്.
വെൺമണി സെന്റ് ജോർജ് പള്ളി
വെൺമണി: സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാൾ ഇന്നുമുതൽ ഒൻപതുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സ്ക്കറിയ ഉറുമ്പിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, ലദീഞ്ഞ്, വെൺമണി വല്യച്ചന്റെ രഥം വെഞ്ചരിപ്പ്, ആഘോഷമായ വിശുദ്ധ കുർബാന - മോൺ. ഏബ്രഹാം പുറയാറ്റ്, സെമിത്തേരി സന്ദർശനം, 5.45 ന് വാഹന വെഞ്ചരിപ്പ്, 6.30 ന് പള്ളിയിൽ നിന്നും വരിക്കമുത്തൻ ഭാഗത്തേക്ക് വാഹന പ്രദക്ഷിണം.
എട്ടിന് രാവിലെ ഒൻപതിന് വീട്ടമ്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.45 ന് ലദീഞ്ഞ്, തിരുനാൾ കുർബാന - ഫാ. പോൾ ആക്കപ്പടിക്കൽ, തിരുനാൾ സന്ദേശം -ഫാ. തോമസ് ഉറുമ്പിൽ, ഏഴിന് വാഹന പ്രദക്ഷിണം പള്ളിയിൽനിന്നു കള്ളിപ്പാറയിലേക്ക്. ഒൻപതിന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. വിനീദ് മേക്കൽ, തിരുനാൾ സന്ദേശം - ഫാ. പ്രിൻസ് ചക്കാലയിൽ, ആറിന് തിരുനാൾ പ്രദക്ഷിണം, 7.30 ന് ഊട്ടു നേർച്ച.