സെന്റ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം ആറിന്
1510854
Monday, February 3, 2025 11:38 PM IST
മൂലമറ്റം: സെന്റ് ജോർജ് യുപി സ്കൂളിന്റെ പ്ലാറ്റിനംജൂബിലി സമാപനവും പ്രവേശന കവാടം, കൊടിമരം എന്നിവയുടെ ഉദ്ഘാടനവും വാർഷികവും ആറിന് നടക്കും. ഇതിനു മുന്നോടിയായി നാളെ കിഡ്സ് വാർഷികം രാവിലെ പത്തിന് ആഘോഷിക്കും. ഫാ.തോമസ് താന്നിമലയിൽ അധ്യക്ഷത വഹിക്കും. ഗ്രീൻ വിഷൻ സംസ്ഥാന സെക്രട്ടറി ജോണ്സണ് കറുകപ്പള്ളിൽ ഉദ്ഘാടനം ചെയ്യും. സിസ്റ്റർ ബെൻസി എസ്എച്ച് പ്രസംഗിക്കും.
ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ജൂബിലി സമാപന സമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ.കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. ജൂബിലി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി ജൂബിലി സന്ദേശം നൽകും. പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ ഫോട്ടോ അനാച്ഛാദനം ചെയ്യും. ഇടുക്കി എഡിഎം ഷൈജു പി.ജേക്കബ് പത്രപ്രകാശനവും ജേതാക്കളെ ആദരിക്കലും നിർവഹിക്കും.
സർവീസിൽനിന്നു വിരമിക്കുന്ന സിസ്റ്റർ നിർമല എസ്എബിഎസിന് യാത്രയയപ്പ് നൽകും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, എസ്എച്ച് പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. മെർലിൻ അരീപറന്പിൽ, എസ്എബിഎസ് പ്രൊവിൻഷ്യൽ സിസ്റ്റർ മരീന ഞാറക്കാട്ടിൽ, പഞ്ചായത്തംഗം ഉഷ ഗോപിനാഥ്, എഇഒ ആഷിമോൾ കുര്യാച്ചൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേയ്സ് എസ്എച്ച്, ജനറൽ കണ്വീനർ റോയി ജെ.കല്ലറങ്ങാട്ട്, എസ്എസ്ജികണ്വീനർ ഫ്രാൻസിസ് കരിന്പാനി, പിടിഎ പ്രസിഡന്റ് സിനോയി താന്നിക്കൽ, സ്റ്റാഫ് സെക്രട്ടറി ജെയ്സണ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ മുൻകാല പിടിഎ പ്രസിഡന്റുമാരെ ആദരിക്കും.