ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
1511461
Wednesday, February 5, 2025 11:06 PM IST
രാജാക്കാട്: രാജാക്കാട് ടൗണിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കുത്തുങ്കൽ മാവറസിറ്റി പുല്ലുവെട്ടത്ത് ജിസ്ബിനാണ് പരിക്കേറ്റത്. ജിസ്ബിനെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടുപോയി. രാജാക്കാട് - കുത്തുങ്കൽ റോഡിൽ മിനി സ്റ്റേഡിയം റോഡ് ജംഗ്ഷനിലാണ് സംഭവം.രാജാക്കാട് ഭാഗത്തേക്കു വരികയായിരുന്ന ബൈക്കും പഴയവിടുതി ഭാഗത്തേക്കു പോയ ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.