കെ.ആര്. സുകുമാരന്‍ നായര്‍ അനുസ്മരണം
1511455
Wednesday, February 5, 2025 11:06 PM IST
നെടുങ്കണ്ടം: ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കെ.ആര്. സുകുമാരന്‍ നായര്‍ അനുസ്മരണം നടത്തി. ഡിലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് , തൂക്കുപാലം ആപ്കോസ് പ്രസിഡന്റ് , തൂക്കുപാലം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് , വിവിധ സന്നദ്ധ സംഘടനകളുടെ പ്രസിഡന്റ് , ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളില്‍ നേതൃത്വം വഹിച്ചിട്ടുള്ള കെ.ആര്. സുകുമാരന്‍ നായരുടെ അഞ്ചാമത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തിയത്. സൊസൈറ്റി ഹാളില്‍ നടന്ന യോഗം പ്രസിഡന്റ് പി.ആര്. അയ്യപ്പന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോണിയ മാര്ട്ടിന് അധ്യക്ഷത വഹിച്ചു. അഭിലാഷ് ജോര്‍ജ്, ഷീന വിശ്വനാഥ്, പ്രിന്‍സ് ജോയി, യുനസ് തുടങ്ങിയവർ പ്രസംഗിച്ചു.
നെടുങ്കണ്ടം: മുൻ ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ. സുകുമാരൻ നായരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു. തൂക്കുപാലം ആപ്കോസ് ഹാളിൽ നടന്ന ചടങ്ങിൽ ഛായചിത്രത്തിന് മുമ്പിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം എഐസിസി അംഗം അഡ്വ.ഇ.എം.ആഗസ്തി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എസ്. യശോധരൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം.എൻ. ഗോപി, ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് കെ.എസ്. അനിൽ കുമാർ, ശ്രേയസ് ഭദ്രൻ, വി.എ. അൻസാരി, ജി. ഗോപകൃഷ്ണൻ, എം.എസ്. മഹേശ്വരൻ, ഷിഹാബ് ഈട്ടിക്കൽ, കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, ഉല്ലാസൻ, മുരുകൻ പിള്ള, ശ്യാമള മധുസൂധനൻ, അബ്ദുൾ അസീസ്, സിന്ധു സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.