ഏലത്തോട്ടത്തിൽനിന്ന് 50 കിലോയോളം ഏലക്ക മോഷ്ടിച്ച മൂന്നുപേർ പിടിയിൽ
1510525
Sunday, February 2, 2025 6:53 AM IST
കട്ടപ്പന: കുമളി-ആനവിലാസം ശാസ്താംനടയിൽ വിനോദ് കുമാറിന്റെ ഉടമസ്ഥയിലുള്ള ഏലത്തോട്ടത്തിൽനിന്ന് അന്പതു കിലോയോളം ഏലക്ക മോഷ്ടിച്ച മൂന്നുപേരടങ്ങുന്ന സംഘം പോലീസ് പിടിയിൽ. ശാസ്താംനട സ്വദേശികളായ സതീഷ് കുമാർ, തങ്കരാജ്, മുരുകൻ എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ബുധനാഴ്ച തൊഴിലാളികൾ തോട്ടത്തിൽ പണിക്കെത്തുമ്പേഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് കുമളി പോലീസിൽ ഉടമ പരാതി നൽകി. തുടർന്നു നടത്തിയ പരിശോധനയിലാണ് മൂന്നു പേരെ പോലീസ് പിടികൂടിയത്. കട്ടപ്പനയിലടക്കം വിവിധ വ്യാപാര കേന്ദ്രങ്ങളിൽ ചില്ലറയായിട്ടാണ് ഏലക്ക വില്പന നടത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.