പണിക്കൻകുടി പള്ളിയിൽ തിരുനാളിന് തുടക്കം
1510651
Sunday, February 2, 2025 11:41 PM IST
അടിമാലി: പണിക്കൻകുടി സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. ഇന്നു രാവിലെ 10 മുതൽ കൊമ്പൊടിഞ്ഞാൽ വാർഡ് വീട്ടമ്പും വൈകുന്നേരം വാഹന പ്രദക്ഷിണവും നടക്കും.
വൈകുന്നേരം 4.15 നൊവേന, കാഴ്ച സമർപ്പണം, 4.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ് - ഫാ. ഫ്രാൻസിസ് അമ്പലത്തിൽ. നാലിന് രാവിലെ മുനിയറ വാർഡിലേക്ക് വീട്ടമ്പും വൈകുന്നേരം വാഹന പ്രദക്ഷിണം, നൊവേന, വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന, ലദീഞ്ഞ് - ഫാ. അലക്സ് ചേന്നംകുളം.
തിരുന്നാളിന്റെ അവസാന ദിവസമായ ഒൻപതിന് രാവിലെ 5.15 നും 7.30 നും വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് തിരുനാൾ പാട്ടുകുർബാന - ഫാ. മാത്യു പൊന്നമ്പേൽ, ഫാ. ജോൺ ചേനംചിറയിൽ തിരുനാൾ സന്ദേശം നൽകും, പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന്, മ്യൂസിക് ഫ്യൂഷൻ നൈറ്റ് എന്നിവയും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ സഹവികാരി ഫാ. ജോർജ് വള്ളിക്കാട് എന്നിവർ അറിയിച്ചു.