കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ്
1510521
Sunday, February 2, 2025 6:53 AM IST
കട്ടപ്പന: കട്ടപ്പനയിൽ സഹകരണബാങ്കിലെ നിക്ഷേപകനായ സാബുവിന്റെ ആത്മഹത്യ നിരന്തരമായുണ്ടായ മാനസിക പീഡനം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അധിക്ഷേപിച്ചതിൽ മനംനൊന്താണ് സാബു ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും സാബുവിനെ കുടുംബത്തിന് നീതി കിട്ടുംവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.
സാബുവിന്റെ വീടു സന്ദർശിച്ച പ്രതിപക്ഷ നേതാവിനോടൊപ്പം ഡീൻ കുര്യാക്കോസ് എംപി, സി.പി. മാത്യു, അഡ്വ. ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി തുടങ്ങിയവരും ഉണ്ടായിരുന്നു.