പഞ്ചായത്ത് എച്ച്എസ്എസിൽ മെറിറ്റ് ഡേ
1510647
Sunday, February 2, 2025 11:41 PM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മെരിറ്റ് ഡേ ആഘോഷിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥികളായ ഹയർസെക്കൻഡറി സ്കൂൾ എജുക്കേഷൻ എക്സാമിനേഷൻ ജോയിന്റ് ഡയറക്ടർ ഡോ.കെ. മാണിക്യരാജ്, സ്കൂളിലെതന്നെ അധ്യാപകനായി വിരമിക്കുന്ന ഷണ്മുഖ സുന്ദരം എന്നിവർക്ക് സ്വീകരണവും നൽകി.
പരിപാടി വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. ജർമലിൻ, വണ്ടിപ്പെരിയാർ ഗവ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ വി. പുഷ്പരാജ്, പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് പി. സാജു, സ്റ്റാഫ് സെക്രട്ടറി കെ. പോൾ രാജ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ. മുരുകേശൻ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.