കാരുണ്യദിനം ആചരിച്ചു
1510646
Sunday, February 2, 2025 11:41 PM IST
ഉടുന്പന്നൂർ: മുൻ മന്ത്രി കെ.എം.മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. കേരള കോണ്‍ഗ്രസ്-എം ഉടുന്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മണ്ഡലംപ്രസിഡന്റ് ജിജി വാളിയംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഉടുന്പന്നൂർ പഞ്ചായത്തിലെ പിഎച്ച്സി യുടെ കീഴിൽപ്രവർത്തിക്കുന്ന പാലിയേറ്റീവിന് ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകിയാണ് കാരുണ്യ ദിനം ആചരിച്ചത്.
ഇതിനായി ചാഴികാട്ട് ചാരിറ്റബിൾ ട്രസ്റ്റിന്റെ വക ആധുനിക രീതിയിലുള്ള ഓക്സിജൻ കോണ്സണ്ട്രേറ്റർ ചാഴികാട്ട് ചാരിറ്റബിൾട്രസ്റ്റിന്റെ മാനേജിംഗ് ഡയറക്ടർ ഡോ.ജോസഫ് സ്റ്റീഫനും, വീൽ ചെയർ മലബാർ ഗോൾഡ് തൊടുപുഴ ബ്രാഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ജറാൾഡ് മാനുവലും, വാക്കർ, വേപ്പറൈസർ, വാട്ടർഹോട്ട്ബാഗ് എന്നിവ എസ്സാർ ലാബ് എംഡി ജയിംസും കേരള കോണ്‍ഗ്രസ് ഉടുന്പന്നൂർ മണ്ഡലം കമ്മിറ്റിക്ക് കൈമാറി.
നിയോജക മണ്ഡലംപ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ വട്ടക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഉടുന്പന്നൂർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആതിര രാമചന്ദ്രൻ, എൽഡിഎഫ് കണ്‍വീനർ പി.ജെ. ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.