സഹോദരങ്ങള്‍ ജൂഡോ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍
1497254
Wednesday, January 22, 2025 3:31 AM IST
നെടുങ്കണ്ടം: പൂനയില്‍ നടക്കുന്ന ദേശീയ കേഡറ്റ് ജൂഡോ അണ്ടര്‍ -17 ചാമ്പ്യന്‍ഷിപ്പില്‍ സഹോദരങ്ങള്‍ പങ്കെടുക്കും. 55 കിലോ വിഭാഗത്തിൽ ഗോഡ്വിന് പി. ബിനോയിയും 52 കിലോ ഗേള്‍സ് വിഭാഗത്തില്‍ സഹോദരി ഒലീവിയ ബിനോയിയുമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
നെടുങ്കണ്ടം ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഒലിവിയ. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോഡ്വിന്.
ഇരുവരും നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷന്റെ താരങ്ങളാണ്. ടോണി ലീ, സൈജു ചെറിയാന്, സച്ചിന് ജോണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷൻ താരമായ പാര്‍വതി പി. നായരും കേരളത്തിനായി മത്സരിക്കും. സംസ്ഥാന കേഡറ്റ് ജുഡോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ജില്ല മുന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.